Roal

നാഷ്ണൽ ലോക് അദാലത്തിൽ 635 കേസുകൾ തീർപ്പാക്കി

പാലക്കാട്: ജില്ലയിലെ കോടതികളിൽ ആഗസ്റ്റ് 13 ന് നടത്തിയ നാഷണൽ ലോക് അദാലത്തിൽ 635 കേസുകൾ തീർപ്പാക്കുകയും നഷ്ടപരിഹാരമായി 10 75 40 303 കോടി വിധിക്കുകയും ചെയ്തു. പെറ്റി കേസുകളിൽ നിന്ന് 64,35250 /- ലഭിച്ചു.
ലീഗൽ സർവീസസ് അതോറിറ്റി ആണ് പാലക്കാട് ജില്ലയിലെ കോടതികളിൽ നാഷണൽ ലോക് അദാലത്ത് സംഘടിപ്പിച്ചത് .
വാഹന അപകട നഷ്ടപരിഹാര കേസുകളിൽ അർഹരായ ഇരകൾക്ക് 51162000 കോടി നഷ്ടപരിഹാരമായി ലഭിച്ചു.
ദേശസാൽകൃത സ്വകാര്യബാങ്കുകൾ അടക്കമുള്ള വായ്പ പദ്ധതിയിൽ 720 6500 കോടിക്കടുത്ത് തിരിച്ചടവായി ലഭിച്ചു.
മജിസ്ട്രേറ്റ് കോടതികളിൽ നടന്ന 3249 പെറ്റി കേസുകളിൽ നിന്നായി പിഴയിനത്തിൽ ലഭിച്ചത് 6435250 ലക്ഷമാണ്. രാവിലെ 10 ന് ആരംഭിച്ച അദാലത്ത് വൈകിട്ട് ആറിനാണ് പൂർത്തിയായത്. ലോക് അദാലത്തിന് ജില്ലാ ജഡ്ജി ഡോ.ബി കമാൽ പാഷാ ,ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ വി.ജി അനുപമ എന്നിവരാണ് നേതൃത്വം നൽകിയത്.
Leave A Reply