Roal

രാജീവ് ഗാന്ധി ദേശീയ പുരസ്‌കാരം പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്തിന്

കൊല്ലം: 2021 ലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള രാജീവ് ഗാന്ധി ദേശീയ പുരസ്‌കാരം പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്തിന്.2021 ലെ പുരസ്‌കാരത്തിന് വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തതായി അവാര്‍ഡ് നിര്‍ണയ കമ്മറ്റി കണ്‍വീനര്‍ ഡോ. ഡി.സുന്ദര്‍ അറിയിച്ചു. ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന അക്കാഡമി ഓഫ് ഗ്രാസ് റൂട്ട് സ്റ്റഡീസ് റിസര്‍ച്ച് ഓഫ് ഇന്ത്യയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കേന്ദ്രസര്‍ക്കാറിന്റെ പരിമിതമായ വിഭവ ശേഷിയിലൂടെ സമ്പന്നമായ സാധാരണക്കാരായ ജനങ്ങള്‍ക്ക് നല്‍കുന്നതിന്റെ മികവിനാണ് വെസ്റ്റ് കല്ലട പഞ്ചായത്തിന് 2021 ലെ രാജീവ് ഗാന്ധി നാഷണല്‍ അവാര്‍ഡ് നല്‍കുന്നതെന്ന് ജൂറി വിലയിരുത്തി.

ലോക്‌സഭാ സെക്രട്ടറി ജനറലായിരുന്ന ഡോ.സുഭാഷ്.സി.കശ്യപ് ചെയര്‍മാനും ഡോ.ഡി.സുന്ദര്‍ കണ്‍വീനറുമായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് ആന്റ് റിസര്‍ച്ച് ചെയര്‍മാന്‍ പ്രഫ.വി. ആര്‍.പഞ്ചമുഖി, ജസ്റ്റിസ് ഡി.സുബ്രഹ്‌മണ്യം, ജസ്റ്റിസ് പി.എസ്.നാരായണ എന്നിവരായിരുന്നു അവാര്‍ഡ് നിര്‍ണയ സമിതി അംഗങ്ങള്‍.

19, 20 തീയതികളില്‍ ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ നടക്കുന്ന രാജീവ് ഗാന്ധി അനുസ്മരണ ദേശീയ സെമിനാറില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കും ദേശീയ നിര്‍മിതിയില്‍ ഗ്രാമീണതയുടെ പങ്ക് എന്ന വിഷയത്തില്‍ നടക്കുന്ന ദേശീയ സെമിനാറില്‍ കേരളത്തിലെ ജനകീയ ആസൂത്രണം പിന്നിട്ട കാല്‍നൂറ്റാണ്ട് എന്ന വിഷയത്തില്‍ വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണന്‍ പ്രബന്ധം അവതരിപ്പിക്കും.

ഗ്രാമീണ മേഖലയില്‍ ദീര്‍ഘവീക്ഷണത്തോടെയും സമഗ്ര പുരോഗതിക്കും ഉതകുന്ന തരത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുകയും ചെയ്യുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് 2001 മുതല്‍ നല്‍കിവരുന്നതാണ് രാജീവ് ഗാന്ധി ദേശീയ പുരസ്‌കാരം.

 

 

 

Leave A Reply