Roal

നെഹ്റു ട്രോഫി വള്ളം കളി; ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയ്ക്ക് തുടക്കമായി

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ സൗത്ത് ഇന്ത്യന് ബാങ്ക് മുഖേനയുള്ള ഓണ്ലൈന് ടിക്കറ്റ് വില്പ്പനയുടെ ഉദ്ഘാടനം എച്ച്. സലാം എം.എല്.എ നിര്വഹിച്ചു.
റവന്യൂ ഡിവിഷണല് ഓഫീസില് നടന്ന ചടങ്ങില് സബ് കളക്ടര് സൂരജ് ഷാജി, സൗത്ത് ഇന്ത്യന് ബാങ്ക് ക്ലസ്റ്റ് മേധാവി എ. ലക്ഷ്മി, തത്തംപള്ളി ബ്രാഞ്ച് മാനേജര് ബി. രമ്യ തുടങ്ങിയവര് പങ്കെടുത്തു.
പേടിഎം, ടിക്കറ്റ് ജീനി (Ticketgenie) എന്നിവ മുഖേനയും ഓണ്ലൈന് ടിക്കറ്റ് വില്പ്പനയുണ്ട്. ഇതിന്റെ ലിങ്ക് വള്ളംകളിയുടെ വെബ്സൈറ്റില് (tthps://nehrturophy.nic.in) ലഭ്യമാണ്.
സാധാരണ ടിക്കറ്റുകളുടെ വില്പ്പന ചൊവ്വാഴ്ച്ച ആരംഭിക്കും. കാസര്കോട്, വയനാട്, കണ്ണൂര്, ഇടുക്കി എന്നിവ ഒഴികെ പത്തു ജില്ലകളിലെ പ്രധാന സര്ക്കാര് ഓഫീസുകളിലും ആലപ്പുഴ ജില്ലയിലെ എല്ലാ സര്ക്കാര് ഓഫീസുകളിലും ടിക്കറ്റ് ലഭ്യമാകും.
Leave A Reply