Roal

കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥിനി മരിച്ചു

ചവറ: കാറും ബൈക്കും കൂട്ടിയിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. വടക്കുംതല ചാമ്പക്കടവ് ചുമട് താങ്ങി മുക്കിനു സമീപം ഇന്നലെ ഉച്ചയക്ക് രണ്ടിനുണ്ടായ അപകടത്തില്‍ വടക്കുംതല കൊച്ചുവീട്ടില്‍ തെക്കതില്‍ ശിവന്‍കുട്ടിയുടെയും സിന്ധുവിന്റെയും മകള്‍ അഖിലാ ശിവനാണ് (14) മരിച്ചത്.

സഹോദരനൊപ്പം ബൈക്കില്‍ അമ്മയുടെ വീട്ടില്‍ പോയി തിരിച്ച് വീട്ടിലേക്ക് വരുന്നതിനിടയില്‍ കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ് തലയ്ക്ക് ഗുരുതരമായി അഖിലക്ക് പരിക്കേറ്റിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചങ്കിലും മരണമടയുകയായിരുന്നു.

 

Leave A Reply