Roal

സാമൂഹ്യനീതി വകുപ്പിന്റെ ക്ഷേമ സ്ഥാപനങ്ങളിലേക്കുള്ള ദേശീയ പതാകകൾ കൈമാറി

ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി ഓഫീസ് വിവിധ ക്ഷേമ സ്ഥാപനങ്ങളിലേക്ക് നല്കുന്ന ദേശീയ പതാകകളുടെ വിതരണോദ്ഘാടനം കളക്ടറേറ്റില് ജില്ലാ കളക്ടര് വി.ആര്. കൃഷ്ണ തേജ നിര്വഹിച്ചു.
ജില്ല സാമൂഹ്യനീതി ഓഫീസര് എ.ഒ. അബീൻ ഏറ്റുവാങ്ങി.
സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള കാര്യാലയങ്ങള്, ക്ഷേമ സ്ഥാപനങ്ങള്, മറ്റ് അംഗീകൃത വയോജന മന്ദിരങ്ങള്, മാനസിക രോഗം നിയന്ത്രണ വിധേയമായവരുടെ പുനരധിവാസ കേന്ദ്രങ്ങള് എന്നിവിടങ്ങളില്
ഉയര്ത്താനുള്ള ദേശീയപതാകകളാണ് കളക്ടര് കൈമാറിയത്.
ഗാന്ധിഭവന് സ്നേഹവീട് ഡയറക്ടര് മുഹമ്മദ് ഷമീര്, മേരി പി.എല്., അഭിജിത്ത്, എം.എന്. ദീപു, വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ മേധാവികള് എന്നിവര് പങ്കെടുത്തു. ഗാന്ധിഭവന് ഇന്റര്നാഷണല് ട്രസ്റ്റാണ് ദേശീയ പതാകകള് ലഭ്യമാക്കിയത്.
Leave A Reply