Roal

വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതി പിടിയിൽ

കൽപറ്റ: കോഴിക്കോട് വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതി പിടിയിൽ. കോഴിക്കോട് മായനാട് താഴെ ചപ്പണ്ടതോട്ടിൽ വീട്ടിൽ സി.ടി. സാലു (36) ആണ് പിടിയിലായത്.

സുൽത്താൻ ബത്തേരി മന്തണ്ടിക്കുന്നിൽ വീട്ടിൽനിന്ന് 90 പവൻ സ്വർണാഭരണവും 43,000 രൂപയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.

കേരളത്തിലെ വിവിധ ജില്ലകളിൽ അമ്പതോളം മോഷണ കേസുകളിൽ പ്രതിയാണ്. ഇദ്ദേഹത്തിനെതിരെ പുൽപള്ളി പൊലീസ് സ്റ്റേഷനിൽ ഒമ്പത് പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസുണ്ട്.  തമിഴ്നാട്ടിലെ കേസിൽ നിന്നു ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷമാണ് ഈ മോഷണങ്ങളെല്ലാം നടത്തിയത്.

പ്രതിയുടെ ബാങ്ക് അക്കൗണ്ടിലുള്ള മൂന്നു ലക്ഷം രൂപ മരവിപ്പിക്കുകയും രണ്ട് മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ജില്ല പൊലീസ് മേധാവി ആർ. ആനന്ദിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

 

Leave A Reply