Roal

പാലക്കാട്ടെ ഷാജഹാന്റെ കൊലപാതകം ആസൂത്രിതമെന്ന് സിപിഐഎം

തിരുവനന്തപുരം: സിപിഎം പാലക്കാട്‌, മരുത്‌ റോഡ്‌ ലോക്കല്‍ കമ്മിറ്റി അംഗമായ ഷാജഹാന്റെ കൊലപാതകം ആസൂത്രിതമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്.

സംഭവത്തിൽ  സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്‌ ശക്തമായി പ്രതിഷേധിക്കുന്നതായി സിപിഎം പ്രസ്താവനയിൽ പറഞ്ഞു. ആസൂത്രിത കൊലപാതകം കേരളത്തെ കലാപ ഭൂമിയാക്കാനുള്ള സാമുഹ്യ വിരുദ്ധ ശക്തികളുടെ നീക്കമാണെന്നും സിപിഎം കുറ്റപ്പെടുത്തി.

സംഭവത്തില്‍ ഗൂഢാലോചന നടത്തിയവരെ കണ്ടെത്തണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവയില്‍ ആവശ്യപ്പെട്ടു.

വീട്ടിലേക്ക്‌ പോകുന്ന വഴി ഇരുളില്‍ പതിയിരുന്ന സംഘം മൃഗീയമായാണ്‌ വെട്ടിക്കൊലപ്പെടുത്തിയത്‌. സമാധാന അന്തരീക്ഷം നിലനിന്നിരുന്ന പ്രദേശത്തെ കലാപ ഭൂമിയാക്കാനുള്ള  നീക്കമാണിതെന്നും, ഇത്തരം സംഭവങ്ങള്‍ക്കെതിര ശക്തമായ നടപടിയെടുക്കുകയും, ഗുഡാലോചന നടത്തിയവരെ കണ്ടെത്തുകയും വേണമെന്ന്‌ സിപിഎം  ആവശ്യപ്പെട്ടു.

സിപിഎം പ്രവര്‍ത്തര്‍ പ്രകോപനത്തിൽ പെടരുതെന്നും കൊലപാതകത്തിനെതിരെ ബഹുജനങ്ങളെ സംഘടിപ്പിച്ച്‌ ഇത്തരം ക്രിമിനല്‍ സംഘത്തെ ഒപ്പെടുത്തണം. ഷാജഹാന്റെ കൊലപാതകം അപലപനീയവും അത്യന്തം നിഷ്ഠുരവുമാണെന്നും. ബഹുജനങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയരണമെന്നും സ്വെക്രട്ടറിയേറ്റ്‌ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.

Leave A Reply