Roal

ഒമാനിൽ എണ്ണ കയറ്റുമതിയിൽ വൻ വർധനവ്

ഒമാനിന്റെ എണ്ണ കയറ്റുമതിയിൽ ഈ വർഷത്തിന്റെ ആദ്യപകുതിയിൽ 16.2ശതമാനം വർധനയുണ്ടായതായി ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ റിപ്പോർട്ട്. 2022 ജൂൺ അവസാനം വരെയുള്ള കണക്കാണിത്.

ചൈനയാണ് ഒമാനിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത്. 123.10 ദശലക്ഷം ബാരൽ എണ്ണയാണ് ചൈന 2022 ജൂൺ അവസാനം വരെ ഒമാനിൽ നിന്ന് ഇറക്കുമതി ചെയ്തിരിക്കുന്നത്. ഒമാന്റെ മൊത്തം പ്രകൃതി വാതക ആഭ്യന്തര ഉൽപാദനം 4.4 ശതമാനം വർധിച്ചു. 25.77 ശതകോടി ക്യുബിക് മീറ്ററാണ് 2022 ജൂൺ അവസാനം വരെയുള്ള കണക്ക്.

Leave A Reply