Roal

കുവൈത്ത് വിമാനത്താവളത്തിൽ രണ്ട് ഏഷ്യാക്കാരുടെ പക്കൽ നിന്നും ലഹരി മരുന്നുകൾ പിടികൂടി

 കുവൈത്ത് വിമാനത്താവളത്തിൽ രണ്ട് ഏഷ്യാക്കാരുടെ പക്കൽ നിന്നും ലഹരി മരുന്നുകൾ പിടികൂടി. 55 പാക്കറ്റ് ഹാഷിഷ്, 200 ലാറിക ഗുളികകൾ എന്നിവയാണ് കസ്റ്റംസ് പിടിച്ചത്.
പിടിയിലായവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.കഴിഞ്ഞ ദിവസം രാജ്യത്ത് നിന്ന് വിദേശത്തേക്ക് വൻ തോതിൽ കടത്താൻ ശ്രമിച്ച റേഷൻ ഭക്ഷ്യ വസ്തുക്കളും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.
Leave A Reply