Roal

65 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ക​ഞ്ചാ​വ് പി​ടി​കൂ​ടി

നി​ല​മ്ബൂ​ര്‍: വ​ഴി​ക്ക​ട​വ് ആ​ന​മ​റി എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ല്‍ സ്റ്റേ​റ്റ് എ​ക്സൈ​സ് എ​ന്‍​ഫോ​ഴ്സ്​​മെ​ന്‍റും ചെ​ക്ക്പോ​സ്റ്റ് അ​ധി​കൃ​ത​രും ചേർന്ന് 65 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ക​ഞ്ചാ​വ് പി​ടി​കൂ​ടി​.സ്വാ​ത​ന്ത്ര്യ​ദി​നം, ഓ​ണം എ​ന്നി​വ ല​ക്ഷ‍്യം​വെ​ച്ച്‌ ആ​ന്ധ്ര​യി​ല്‍​നി​ന്ന്​ കാ​റി​ല്‍ ക​ട​ത്തി​യ 132.3 കി​ലോ ക​ഞ്ചാ​വ് വ‍്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​ത്തി​ല്‍ പി​ടി​യി​ലാ​യ കൊ​ണ്ടോ​ട്ടി ത​വ​നൂ​ര്‍ കൈ​ത​മൂ​ല അ​ബ്ദു​ല്‍ സ​മ​ദ് (23), അ​രീ​ക്കോ​ട് കു​ഴി​മ​ണ്ണ മ​ഠ​ത്തി​ങ്ക​ല്‍ ഷെ​ഫീ​ഖ് (23), കോ​ഴി​ക്കോ​ട് പേ​രാ​മ്ബ്ര പ​ന്തീ​രാ​ങ്കാ​വ് കു​ഴി​പ്പ​ള്ളി അ​മ​ല്‍ (24), പ​ത്ത​നം​തി​ട്ട അ​ടൂ​ര്‍ സ്വ​ദേ​ശി തി​രൂ​ര്‍ ക​ല്‍​പ​ക​ഞ്ചേ​രി​യി​ല്‍ താ​മ​സി​ക്കു​ന്ന പ്ലാ​വി​ല വ​ട​ക്കേ​തി​ല്‍ ഷ​ഹ​ദ് (22), കൊ​ണ്ടോ​ട്ടി കി​ഴി​ശ്ശേ​രി ക​ണ്ണാ​ടി​പ​റ​മ്ബി​ല്‍ ന​വാ​സ് ഷെ​രീ​ഫ് (22) എ​ന്നി​വ​രെ മ​ഞ്ചേ​രി കോ​ട​തി റി​മാ​ന്‍​ഡ്​ ചെ​യ്തു. പ്ര​തി​ക​ള്‍ ജി​ല്ല കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഏ​ജ​ന്‍​സി​ക​ള്‍​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന ക​ണ്ണി​ക​ളാ​ണെ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു.

മ​ഞ്ചേ​രി​യി​ലേ​ക്കാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്നി​രു​ന്ന​ത്. അ​ഞ്ചു​പേ​രും പ​ണം പ​ങ്കി​ട്ടെ​ടു​ത്താ​ണ്​ ക​ഞ്ചാ​വ് വാ​ങ്ങി​യ​ത്. ര​ണ്ട് കാ​റു​ക​ളി​ലാ​ണ് സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന​ത്.ഒ​രു കാ​ര്‍ ക​ഞ്ചാ​വ് കെ​ട്ടു​ക​ള്‍ സൂ​ക്ഷി​ക്കാ​നും ഒ​രു കാ​ര്‍ പൈ​ല​റ്റ്​ വാ​ഹ​ന​വു​മാ​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. കാ​റു​ക​ള്‍ മ​ഞ്ചേ​രി​യി​ല്‍​നി​ന്ന്​ വാ​ട​ക​ക്കെ​ടു​ത്ത​താ​ണെ​ന്നാ​ണ് പ്ര​തി​ക​ള്‍ ന​ല്‍​കി​യ മൊ​ഴി.

Leave A Reply