Roal

പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. ഷാജഹാനാണ് കൊല്ലപ്പെട്ടത്. മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണ് ഷാജഹാൻ .

ഷാജഹാന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സംഭവത്തിനു പിന്നിൽ ആര്‍എസ്എസ് ആണെന്നും സിപിഎം ആരോപിച്ചു.

മലമ്പുഴ കുന്നംങ്കാട് എന്ന് സ്ഥലത്ത് വെച്ച് രാത്രി 9.15 ഓടെ ആണ് അക്രമം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ട്  സംഘമാണ്  ഷാജഹാനെ വെട്ടിയത്. ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു എന്നാണ് ലഭിക്കുന്ന വിവരം.

Leave A Reply