Roal

തി​രൂ​ര്‍ ബി​വ​റേ​ജ​സ് പ​രി​സ​ര​ത്ത് മ​ദ്യ​പി​ച്ചെ​ത്തി ഗു​ണ്ടാ​വി​ള​യാ​ട്ടം ന​ട​ത്തി​യ രണ്ടുപേര്‍ പിടിയില്‍

തി​രൂ​ര്‍: തി​രൂ​ര്‍ ബി​വ​റേ​ജ​സ് പ​രി​സ​ര​ത്ത് മ​ദ്യ​പി​ച്ചെ​ത്തി ഗു​ണ്ടാ​വി​ള​യാ​ട്ടം ന​ട​ത്തി​യ സംഭവത്തിൽ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍.പ​റ​വ​ണ്ണ സ്വ​ദേ​ശി​ക​ളാ​യ ക​മ്മാ​ക്ക​ന്റെ പു​ര​യ്ക്ക​ല്‍ യൂ​സ​ഫ് (34), വ​ട​ക്കേ​ക​ര​ണം വ​ള​പ്പി​ല്‍ നി​സാ​ഫ് (33) എ​ന്നി​വ​രെ​യാ​ണ് തി​രൂ​ര്‍ എ​സ്.​ഐ ജ​ലീ​ല്‍ ക​റു​ത്തേ​ട​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.ഒ​രാ​ള്‍​കൂ​ടി പി​ടി​യി​ലാ​വാ​നു​ണ്ട്.

വ്യാ​ഴാ​ഴ്ച​യാ​ണ് പൊ​റ്റ​ത്ത​പ്പ​ടി​യി​ലെ ബി​വ​റേ​ജ​സ് പ​രി​സ​ര​ത്ത് മൂ​ന്നം​ഗ സം​ഘം സ​മീ​പ​ത്തു​ണ്ടായി​രു​ന്ന​വ​രെ അ​ക്ര​മി​ച്ച്‌ പ​രി​ക്കേ​ല്‍​പി​ച്ച്‌ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ത്. ക​ട​ക​ള്‍​ക്കു​നേ​രെ​യും അ​ക്ര​മ​മു​ണ്ടാ​യി​രു​ന്നു. അ​ക്ര​മി സം​ഘ​ത്തി​ലെ ഒ​രാ​ള്‍ ബി​യ​ര്‍ കു​പ്പി​കൊ​ണ്ട് മ​റ്റൊ​രാ​ളു​ടെ ത​ല​ക്ക​ടി​ച്ച്‌ വീ​ഴ്ത്തു​ന്ന​തി​ന്റെ സി.​സി.​ടി.​വി ദൃ​ശ്യം പു​റ​ത്തു​വ​ന്നു. പ്ര​തി​ക​ളെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

Leave A Reply