Roal

ക​ഴ​ക്കൂ​ട്ടം തു​മ്ബ​വി​ള​യി​ല്‍ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച മൂന്നുപേര്‍ പിടിയില്‍

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ടം തു​മ്ബ​വി​ള​യി​ല്‍ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച നാ​ലം​ഗ സം​ഘ​ത്തി​ലെ മൂ​ന്നു​പേർ ​പി​ടി​യിൽ.പ​ള്ളി​പ്പു​റം പാ​ച്ചി​റ ഷെ​ഫീ​ക്ക് മ​ന്‍​സി​ലി​ല്‍ ഷെ​ഫീ​ക്ക് (24), ചി​റ​യി​ന്‍​കീ​ഴ് മു​ട​പു​രം സ്വ​ദേ​ശി അ​ബി​ന്‍ (23), പാ​ച്ചി​റ ഷെ​ഫീ​ക്ക് മ​ന്‍​സി​ലി​ല്‍ ഷെ​മീ​ര്‍ (22) എ​ന്നി​വ​രെ​യാ​ണ് ക​ഴ​ക്കൂ​ട്ടം ​െപാ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടായിരുന്നു ​ സം​ഭ​വം .

തു​മ്ബ​വി​ള​യി​ലെ ബ​ന്ധു​വീ​ട്ടി​ല്‍ വ​ന്ന മം​ഗ​ല​പു​രം പ​ണി​ക്ക​ന്‍​വി​ള സ്വ​ദേ​ശി മ​നീ​ഷി​നെ​യാ​ണ്​ നാ​ലം​ഗ സം​ഘം ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യും വെ​ട്ടു​ക​ത്തി കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത​ത്. മു​ന്‍​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണമായത് . സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി​ക​ളെ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ര്‍ അ​ജി​ത് കു​മാ​റി​ന്‍​ന്റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ക​ഴ​ക്കൂ​ട്ടം എ​സ്.​എ​ച്ച്‌.​ഒ പ്ര​വീ​ണ്‍ ജെ.​എ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ ജി​നു, മി​ഥു​ന്‍, എ​സ്.​സി.​പി.​ഒ ബൈ​ജു, സി.​പി.​ഒ മാ​രാ​യ അ​രു​ണ്‍, മു​ജീ​ബ് എ​ന്നി​വ​ര​ട​ങ്ങി​യ ​െപാ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.ഇ​വ​ര്‍ മ​റ്റ്​ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണ്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു. ര​ണ്ടാം പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കിയിട്ടുണ്ട് പോലീസ് .

Leave A Reply