Roal

ആനപ്പാറയില്‍ ക്ഷേത്രത്തിലെ ശിവലിംഗ പ്രതിഷ്ഠയും കല്‍വിളക്കും തകര്‍ത്ത നിലയിൽ

 

വെള്ളറട: ആനപ്പാറയില്‍ ക്ഷേത്രത്തിലെ ശിവലിംഗ പ്രതിഷ്ഠയും കല്‍വിളക്കും തകര്‍ത്ത നിലയിൽ .വെള്ളിയാഴ്ച രാത്രിയാണ് ക്ഷേത്രത്തിലേക്കുള്ള പ്രധാന കവാടം തുറന്ന് ശിവലിംഗവും കല്‍വിളക്കും പീഠങ്ങളില്‍ സ്ഥാപിച്ചിരുന്ന വിളക്കുകളും തകര്‍ത്തത്.ആനപ്പാറ മേലേക്കര ശിവക്ഷേത്രത്തില്‍ ശനിയാഴ്ച രാവിലെ പൂജ ചെയ്യാനെത്തിയ പൂജാരിണി കമീല ആണ് ക്ഷേത്രത്തിലെ ശിവലിംഗം തകര്‍ക്കപ്പെട്ടത് കണ്ടത്.

തുടര്‍ന്ന് വെളളറട പോലീസില്‍ പരാതി നല്‍കുകയായിരുന്നു .ക്ഷേത്രത്തിലെ അരയാല്‍ മുറിച്ചു മാറ്റാന്‍ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പറയുന്നു. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പ്രഭാകരന്‍ ആവശ്യപ്പെട്ടു. ചിത്രം. ക്ഷേത്രത്തിലെ ശിവലിംഗ പ്രതിഷ്ഠയും കല്‍വിളക്കും തകര്‍ത്ത നിലയില്‍.

Leave A Reply