Roal

കോലിയെപ്പോലൊരു അവസ്ഥ ഒരിക്കലും ബാബർ അസമിനു വരില്ലെന്ന് മുൻ പാക് താരം ആക്വിബ് ജാവേദ്

കോലിയ്ക്കുണ്ടായതുപോലെ റൺ വരൾച്ച പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിന് ഉണ്ടാവില്ലെന്ന് പാകിസ്താൻ്റെ മുൻ ക്യാപ്റ്റൻ ആക്വിബ് ജാവേദ്. ബാബർ സാങ്കേതികമായി മികച്ചുനിൽക്കുന്ന താരമാണെന്നും അതുകൊണ്ട് തന്നെ താരത്തിന് മോശം ഫോം ഉണ്ടാവാനിടയില്ലെന്നും ജാവേദ് പറയുന്നു.

മഹത്തായ കളിക്കാർ രണ്ട് തരത്തിലുണ്ട്. ചിലർ ഒരുപാട് കാലം മോശം ഫോമിലാവും. എന്നാൽ സാങ്കേതികമായി മികച്ച് നിൽക്കുന്നവർക്ക് ഈ മോശം അവസ്ഥ ഏറെക്കാലം നീണ്ടുനിൽക്കില്ല. ബാബർ അസം, കെയ്ൻ വില്യംസൺ, ജോ റൂട്ട് തുടങ്ങിയ താരങ്ങളെപ്പോലെ. ഇവരുടെ ദൗർബല്യം കണ്ടെത്തുക പ്രയാസമാണ്. ഓഫ് സ്റ്റമ്പിനു പുറത്തുവരുന്ന പന്തുകളിലാണ് കോലി പരുങ്ങുന്നത്. ജെയിംസ് ആൻഡേഴ്‌സൻ ഒരുപാട് തവണ കോലിയെ പുറത്താക്കിയിട്ടുണ്ട്. ഏറെ സമയം ക്രീസിൽ ചെലവഴിച്ചുള്ള ഇന്നിംഗ്സുകൾ തുടരെ വന്നാൽ മാത്രമേ കോലിക്ക് തിരികെ ഫോമിലെത്താനാവൂ എന്നും ആക്വിബ് ജാവേദ് പറയുന്നു.

Leave A Reply