Roal

സന്ദേശ് ജിങ്കൻ ബെംഗളൂരു എഫ്സിയിൽ

എടികെ മോഹൻ ബഗാൻ വിട്ട ഇന്ത്യൻ പ്രതിരോധ താരം സന്ദേശ് ജിങ്കൻ ബെംഗളൂരു എഫ്സിയിൽ. ഒരു വർഷത്തെ കരാറിലാണ് ജിങ്കൻ ബെംഗളൂരുവിലെത്തിയത്. എടികെ വിട്ട താരത്തിന് വിദേശ ക്ലബുകളിൽ നിന്ന് ഓഫറുകളുണ്ടെന്നും താരം വിദേശ ക്ലബിലേക്ക് ചേക്കേറുമെന്നും റിപ്പോർട്ടുകൾ വന്നെങ്കിലും ജിങ്കൻ ഇന്ത്യയിൽ തന്നെ തുടരുകയായിരുന്നു. നേരത്തെ കേരള ബ്ലാസ്റ്റേഴ്സിലായിരുന്നപ്പോൾ ജിങ്കൻ വായ്പാടിസ്ഥാനത്തിൽ ബെംഗളൂരു എഫ്സിയിൽ കളിച്ചിട്ടുണ്ട്.

 

ഡെന്മാർക്ക്, സ്വീഡൻ, നോർവെ എന്നീ രാജ്യങ്ങളിലെ ക്ലബുകളിൽ നിന്നുള്ള ഓഫറുകളാണ് ജിങ്കൻ പരി​ഗണിച്ചിരുന്നത്.

2021 ഓഗസ്റ്റിൽ ക്രൊയേഷ്യൻ ഒന്നാം നിര ക്ലബായ എച്ച്എൻകെ സിബെനിക്കുമായി കരാറൊപ്പിട്ട ജിങ്കൻ ക്ലബിനായി അരങ്ങേറിയില്ല. പരുക്കും ഫിറ്റ്നസ് പ്രശ്നങ്ങളും കാരണം വലഞ്ഞ താരം പിന്നീട് എടികെയിലേക്ക് തന്നെ മടങ്ങി. സിബെനിക്കിൽ നിന്ന് അഞ്ച് മാസത്തെ വായ്പാടിസ്ഥാനത്തിലാണ് ജിങ്കൻ തിരികെ എത്തിയത്.

Leave A Reply