Roal

എംഎസ് ധോണിയെ ഉപദേശക റോളിൽ പോലും അനുവദിക്കാനാവില്ലെന്ന് ബിസിസിഐ

ദക്ഷിണാഫ്രിക്കൻ ടി-20 ലീഗിൽ എംഎസ് ധോണിയെ ഉപദേശക റോളിൽ പോലും അനുവദിക്കാനാവില്ലെന്ന് ബിസിസിഐ. തങ്ങളുടെ ടീമായ ജോഹന്നാസ്ബർഗ് സൂപ്പർ കിംഗ്സിൻ്റെ ഉപദേശകനായി എംഎസ് ധോണിയെ ചെന്നൈ സൂപ്പർ കിംഗ്സ് ഉടമകൾ പരിഗണിച്ചിരുന്നു. എന്നാൽ, ഇതിന് അനുമതി നൽകാനാവില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിരിക്കുകയാണ്.

വിരമിച്ച താരങ്ങൾക്ക് മാത്രമാണ് വിദേശ ലീഗുകളിൽ കളിക്കാൻ ബിസിസിഐ അനുമതി നൽകുന്നത്. രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചെങ്കിലും ധോണി ഐപിഎലിൽ ഇപ്പോഴും കളിക്കുന്നുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സ് നായകനാണ് ധോണി. അതുകൊണ്ട് തന്നെ ധോണിക്ക് വിദേശ ലീഗുകളുടെ ഭാഗമാവാൻ കഴിയില്ലെന്ന് ബിസിസിഐ നിലപാടെടുക്കുന്നു.

Leave A Reply