Roal

ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമിനു നല്‍കിയ സ്വീകരണം നല്‍കി

ന്യൂഡല്‍ഹി; ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമിനു നല്‍കിയ സ്വീകരണം നല്‍കി.കായികതാരങ്ങള്‍ കൈവരിച്ച വിസ്മയ നേട്ടങ്ങള്‍ രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ തിളക്കം വര്‍ധിപ്പിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

അത്‌ലറ്റിക്‌സ് മുതല്‍ ലോണ്‍ ബോള്‍സ് വരെ കൂടുതല്‍ മത്സരയിനങ്ങളില്‍ കരുത്തു കാട്ടാന്‍ ഇത്തവണ ഇന്ത്യന്‍ താരങ്ങള്‍ക്കു കഴിഞ്ഞു. 31 അത്‌ലീറ്റുകള്‍ കരിയറിലെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയത് രാജ്യത്തെ കായികരംഗത്തിന്റെ വളര്‍ച്ചയാണ് സൂചിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുത്ത ഇന്ത്യന്‍ താരങ്ങള്‍ക്കും പരിശീലകര്‍ക്കുമാണ് ഇന്നലെ സ്വീകരണം നല്‍കിയത്. കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂര്‍, സഹമന്ത്രി നിതിഷ് പ്രാമാണിക് എന്നിവരും പങ്കെടുത്തു. 22 സ്വര്‍ണമടക്കം 61 മെഡലുകള്‍ നേടിയ ഇന്ത്യ ഗെയിംസില്‍ 4ാം സ്ഥാനത്തായിരുന്നു.

 

Leave A Reply