Roal

രേണുക സിങ് താക്കൂര്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ സ്വിങ് റാണി

ഇന്ത്യന്‍ ക്രിക്കറ്റിലെ സ്വിങ് റാണി എന്ന വിളിപ്പേരാണ് ഇപ്പോള്‍ രേണുക സിങ് താക്കൂറിന്. കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍ ആകെ 11 വിക്കറ്റുകളാണ് ഈ ഹിമാചല്‍പ്രദേശുകാരി വീഴ്ത്തിയത്. സ്വിങ് ബൗളിംഗിലൂടെ എതിര്‍ ടീമുകളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന രേണുകാ സിങ് താക്കൂറാണ് ഹര്‍മന്‍പ്രീത് കൗര്‍ ക്യാപ്റ്റനായ വുമണ്‍ ഇന്ത്യാ ടീമിലെ പുത്തന്‍ സെന്‍സേഷന്‍.

ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റ് ഇന്ത്യ വെള്ളിമെഡലില്‍ ഒതുങ്ങിയെങ്കിലും ബര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസ് വേദിയായത് രേണുകയെന്ന സ്വിങ് റാണിയുടെ ഉദയത്തിനാണ്. കടുത്ത ക്രിക്കറ്റ് ആരാധകന്‍ കൂടിയായ പിതാവ് കെഹാര്‍ സിങ് താക്കൂറിനെ മൂന്നാം വയസില്‍ നഷ്ടമായെങ്കിലും, അമ്മ സുനിതയുടെ ത്യാഗസന്നദ്ധതയാണ് രേണുകയിലെ ക്രിക്കറ്ററെ ഫീല്‍ഡില്‍ നിലനിര്‍ത്തിയത്. സഹോദരന്‍ വിനോദ് സിങ് താക്കൂറും രേണുകയ്ക്ക് നല്‍കിയത് ഉറച്ച പിന്തുണയായിരുന്നു.

കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളി മെഡല്‍ നേട്ടം രേണുക സമര്‍പ്പിച്ചത് മരിച്ചുപോയ തന്റെ പിതാവിനാണ്. പിതാവിന്റെ ജനനതിയതിയും മരണ തീയതിയും സൂചിപ്പിച്ചുള്ള രേണുകയുടെ ഇടത് കയ്യിലെ ടാറ്റൂ ക്രിക്കറ്റ് ആരാധകരുടെ കണ്ണുകള്‍ ഈറനണിയിക്കുന്നതായിരുന്നു.

 

Leave A Reply