Roal

സന്ദേശ് ജിങ്കാന്‍ ഇനി ബെംഗളൂരു എഫ്‌സിയില്‍

ബെംഗളൂരു; ഇന്ത്യന്‍ താരം സന്ദേശ് ജിങ്കാന്‍ ഇനി ബെംഗളൂരു എഫ്‌സിയില്‍. സന്ദേശ് ജിങ്കാനെ ടീമിലെത്തിച്ച വിവരം ബെംഗളൂരു എഫ്‌സി ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. എടികെ മോഹന്‍ ബഗാന്‍ വിട്ട ജിങ്കാന്‍, ഈസ്റ്റ് ബംഗാളിലേക്കോ ബെംഗളൂരു എഫ്‌സിയിലേക്കോ പോകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെയാണ് താരത്തെ ടീമിലെത്തിച്ച വിവരം ബെംഗളൂരു സ്ഥിരീകരിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരിക്കെ 2016-17 സീസണില്‍ ലോണ്‍ അടിസ്ഥാനത്തില്‍ ബെംഗളൂരു എഫ്‌സിക്കായി കളിച്ചിട്ടുള്ള ജിങ്കാന്‍, അഞ്ച് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ് അതേ ടീമിലേക്കു തിരിച്ചെത്തുന്നത്.

‘മുന്‍പ് ലോണ്‍ അടിസ്ഥാനത്തില്‍ ഇവിടെ കളിച്ചിരുന്ന സമയത്തെ രസകരമായ ഒട്ടേറെ ഓര്‍മകള്‍ മനസ്സിലുണ്ട്. അന്ന് ടീമിലുണ്ടായിരുന്ന പലരും ഇപ്പോഴും ബെംഗളൂരു നിരയിലുണ്ട്. അന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനും മികച്ച റിസള്‍ട്ട് ഉണ്ടാക്കാനും ടീമിനു കഴിഞ്ഞിരുന്നു’ ബെംഗളൂരുവിലേക്കുള്ള മാറ്റം ഉറപ്പായതിനു പിന്നാലെ ജിങ്കാന്‍ പറഞ്ഞു.

 

Leave A Reply