Roal

വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ

ആലപ്പുഴ: വിൽപനക്കായി ശേഖരിച്ച ഇന്ത്യൻ നിർമിത വിദേശമദ്യവുമായി യുവാവ് പോലീസ് പിടിയിൽ. പുന്നപ്ര തെക്ക് സ്വദേശി റെജിൻ ജോണിനെ (34) ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷന്‍ ഓഫിസര്‍ എസ്. അരുൺ, എസ്.ഐ രജിരാജ്, ജൂനിയർ എസ്.ഐ വിഷ്ണു ബി.സി. നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ കെഎസ്ആര്‍ടിസി ബസ്സ്റ്റാൻഡിനു സമീപം 18 പ്ലാസ്റ്റിക് കുപ്പികളിലായി ഒമ്പത് ലിറ്റർ മദ്യവുമായാണ് പ്രതിയെ പോലീസ് പിടികൂടിയത്.മദ്യം വാങ്ങാൻ കൈയില്‍ കരുതിയിരുന്ന 6960 രൂപയും കണ്ടെടുത്തു. ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave A Reply