Roal

ആദിവാസി സ്‌ത്രീയുടെ കൊലപാതകം; മകൻ പോലീസ് പിടിയിൽ

പേരാമ്പ്ര: മുതുകാട് ആദിവാസി സ്ത്രീ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കൊലപാതകവവുമായി ബന്ധപ്പെട്ട് മകനെ പോലീസ് അറസ്റ്റ് ചെയ്തു. നരേന്ദ്രദേവ് കോളനിയിലെ അമ്പലക്കുന്ന് ജാനു (55) മരിച്ച കേസിൽ മൂത്തമകൻ അനീഷിനെ (37) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. പെരുവണ്ണാമൂഴി സി.ഐ. കെ. സുഷീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

അനീഷ് വീട്ടിൽവെച്ച് കഴുത്ത് ഞെരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജാനു മരിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. വടികൊണ്ട് അടിക്കുകയും ചെയ്തിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ പരിക്കുകളുണ്ടെന്ന സൂചന ലഭിച്ചതോടെയാണ് അനീഷിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തത്. അമ്മയെ ആക്രമിച്ചതായി അനീഷ് കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു.

Leave A Reply