Roal

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ്: വെറുപ്പിനെ തോൽപ്പിച്ച തിരൂരങ്ങാടി സൗഹൃദം സാംസ്കാരിക സദസ്സ് ഇന്ന്

മലപ്പുറം: എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല സാഹിത്യോത്സവിനോടനുബന്ധിച്ച് വെറുപ്പിനെ തോൽപ്പിച്ച തിരൂരങ്ങാടി സൗഹൃദം എന്ന തലവാചകത്തിൽ സാംസ്ക്കാരിക സദസ്സ് ഇന്ന് നടക്കും.

എ പി അബ്ദുൽ വഹാബ് സാംസ്ക്കാരിക സദസ്സ് ഉദ്ഘാടനം ചെയ്യും എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻറ് കെ സ്വാദിഖ് അലിബുഖരി അദ്ധ്യക്ഷത വഹിക്കും എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം അബൂബക്കർ പടിക്കൽ വിഷയാവതരണം നടത്തും.

ജില്ലാ ജനറൽ സെക്രട്ടറി എമുഹമ്മദ് സഈദ് സകരിയ,അബ്ദുൽ ഹഫീള് അഹ്സനി,മുബഷിർ ടി പി,സി കെ സാലിം സഖാഫി സംബന്ധിക്കും.

ഈ മാസം 25 മുതൽ 28 വരെയുള്ള തിയ്യതികളിലാണ് ജില്ലാ സാഹിത്യോത്സവ് മൂന്നിയൂരിൽ വെച്ച് നടക്കുന്നത് അനുബന്ധമായി പൊന്നാനിയിൽ ഈ മാസം 21 ന് ഗൂജായിയുടെ ശൂരത്വം സാംസ്ക്കാരിവർത്തമാനം,തിരൂർ തുഞ്ചൻ പറമ്പിൽ ‘ഭാഷവിശേഷം’ ചർച്ചാസംഗമംനടക്കും

Leave A Reply