Roal

വടകരയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു

വടകര : പുതുപ്പണം പാലയാട് നടയ്ക്ക് സമീപം ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീപിടിച്ചു.അപകടത്തിൽ ലോറി പൂർണമായും കത്തിനശിച്ചു.ആർക്കും അപായമില്ല. വാഹനത്തിന് തീപിടിച്ചതോടെ ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.രാവിലെ 10.30-ഓടെയാണ് കോഴിക്കോട് ഭാഗത്തുനിന്ന് പി.വി.സി. പൈപ്പുകളും പൈപ്പ് ഫിറ്റിങ്‌സുകളുമായി എത്തിയ ലോറിക്കാണ് തീപിടിച്ചത്. പാലയാട് നടയിലെത്തിയപ്പോൾ ലോറി താനേ ഓഫായി. തുടർന്ന് ഡ്രൈവറും ലോറിയിലുണ്ടായിരുന്നവരും പുറത്തിറങ്ങിനോക്കിയപ്പോഴാണ് വാഹനത്തിന്റെ പിന്നിൽ തീ കണ്ടത്.

ബാറ്ററിയിൽനിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. പെട്ടെന്നുതന്നെ തീ ആളിപ്പടർന്നു. പി.വി.സി. പൈപ്പ് ഉൾപ്പെടെയുള്ളവ കത്തിനശിച്ചു. വടകരയിൽ നിന്നെത്തിയ മൂന്ന് യൂണിറ്റ് ഫയർ ഫോഴ്‌സെത്തിയാണ് തീ നിയന്ത്രണവിധേയമാക്കി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. സതീശൻ നേതൃത്വം നൽകി.

Leave A Reply