Roal

മദ്യപിച്ചെത്തി അയൽക്കാരനെ വെട്ടി; പ്രതി അറസ്റ്റിൽ

വൈക്കം: ഭാര്യയോട് മോശമായി സംസാരിച്ചെന്ന് ആരോപിച്ച് മദ്യപിച്ചെത്തി അയൽക്കാരനായ യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു.വൈക്കം ചെമ്പ് മുറിഞ്ഞപുഴ സ്വദേശി വിസ്മയിനാ (23)ണ് പരിക്കുപറ്റിയത്. സംഭവത്തിൽ അറസ്റ്റിലായ ഫോർട്ട്കൊച്ചി സ്വദേശി സിൽവസ്റ്റർ ഫെർണാണ്ടസിനെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം പുലർച്ച അഞ്ചിനായിരുന്നു ആക്രമണം നടന്നത്.

പറവൂരിലെ ക്ഷേത്രത്തിലെ പൂജാരിയായ യുവാവ് പുലർച്ച ക്ഷേത്രത്തിലേക്ക് പോകുമ്പോൾ സിൽവസ്റ്റർ മറ്റൊരാൾക്കൊപ്പമെത്തി ആക്രമിക്കുഅഃയിരുന്നു.തുടക്ക് പരിക്കേറ്റ യുവാവിനെ ചെമ്മനാകരി ഇൻഡോ-അമേരിക്കൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.സംഭവത്തെ തുടർന്നു കടന്നുകളഞ്ഞ പ്രതിയെ ഫോർട്ട്കൊച്ചിയിൽനിന്നാണ് പിടികൂടി. കൂട്ടാളിക്കായി അന്വേഷണം ഊർജിതമാക്കി.

Leave A Reply