Roal

വേൾഡ് ചാമ്പ്യൻഷിപ്പിൽ നിന്നും പി വി സിന്ധു പിന്മാറി

ജപ്പാനിലെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍സ്ഷിപ്പില്‍ പങ്കെടുക്കില്ലെന്ന് പി വി സിന്ധു. ഇടത്തുകാലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് സിന്ധു ലോക മീറ്റില്‍ നിന്നു പിന്മാറിയത്. 2022 കോമണ്‍വെല്‍ത്ത് ഗെയിംസ് പ്രകടനത്തിനിടെയാണ് പരുക്കേറ്റത്.’

ഇന്ത്യയ്ക്കായി സിഡബ്ല്യുജിയില്‍ സ്വര്‍ണമെഡല്‍ നേടുന്നതിന്റെ ഉന്നതിയില്‍ ആയിരിക്കുമ്പോള്‍, നിര്‍ഭാഗ്യവശാല്‍ എനിക്ക് ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറേണ്ടിവരും,’ സിന്ധു ശനിയാഴ്ച ട്വീറ്റ് ചെയ്തു.

Leave A Reply