Roal

കുടുംബാസൂത്രണം ലക്ഷ്യമിട്ട് നവദമ്ബതികള്‍ക്ക് വിവാഹ കിറ്റ് നല്‍കാന്‍ ഒഡീഷ സര്‍ക്കാര്‍

ഭുവനേശ്വര്‍:  നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ നയ് പഹല്‍ പദ്ധതിയുടെ ഭാഗമായി ഒഡീഷയിൽ നവദമ്ബതികള്‍ക്ക് വിവാഹ കിറ്റ് നല്‍കാന്‍  സര്‍ക്കാര്‍.

കുടുംബാസൂത്രണത്തിന്റെ പ്രയോജനം വിശദീകരിക്കുന്ന ബുക്ക് ലെറ്റ്, കോണ്ടം, ഗര്‍ഭനിരോധന ഗുളികകള്‍, പ്രെഗ്നന്‍സി ടെസ്റ്റിംഗ് കിറ്റ് തുടങ്ങിയവ കിറ്റില്‍ ഉള്‍പ്പെടുത്തും.

ശരിയായ കുടുംബാസൂത്രണം നടത്താന്‍ ദമ്ബതികളെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ നവദമ്ബതികള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള ചുമതല അംഗീകൃത സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റുകളെ (ആശ) ഏല്‍പ്പിച്ചതായി ഫാമിലി പ്ലാനിംഗ് ഡയറക്ടര്‍ ഡോ. ബിജയ് പാനിഗ്രാഹി അറിയിച്ചു.

Leave A Reply