Roal

ആസാദീകാ അമൃത്‌ മഹോത്സവ്‌: ചരിത്രത്തിന്റെ പുനരാവിഷ്ക്കാരവുമായി വിദ്യാർത്ഥികൾ

ആലപ്പുഴ: രാജ്യം എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ 1947 ആഗസ്ത്‌ 14ന്‌ അർദ്ധരാത്രി ഭരണഘടന നിർമ്മാണ സഭയിൽ നടന്ന സ്വാത്രന്ത്യ പ്രഖ്യാപന നടപടികൾ പുനരാവിഷ്ക്കരിച്ച്‌ 75 ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ സ്വാതന്ത്ര്യദിനാഘോഷം അവിസ്മരണീയമാക്കും.
ജില്ല ഭരണകൂടത്തിന്റെ സഹകരണത്തോടെ, ആലപ്പുഴയുടെ ഐശ്വര്യം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ്‌ നഗരസഭ കൗൺസിൽ ചേംബറിൽ ഞായറാഴ്ച വൈകിട്ട്‌ 4ന്‌ ഒത്തുചേരുന്നത്‌. കഞ്ഞിക്കുഴി എസ്‌.എൻ.ട്രസ്റ്റ്‌ സ്കൂളിലെ അർച്ചന എസ്‌. ഡോ. രാജേന്ദ്ര പ്രസാദിന്റെയും ആലപ്പുഴ സെന്റ്‌. ജോസഫ്സ്‌ സ്കൂളിലെ സൽമ എസ്‌ പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്രുവിന്റെയും ചേർത്തല സെന്റ്‌.
മേരീസ്‌ ഹൈസ്ക്കൂളിലെ അൻഷിത മരിയ ഡോ. എസ്‌.രാധാകൃഷ്ണന്റെയും നിയമനിർമ്മാണ സഭയിലെ പ്രസംഗങ്ങൾ പുനരാവിഷ്ക്കരിക്കും. അംഗങ്ങൾ ഒരുമിച്ച്‌ ചേർന്നുള്ള പ്രതിജ്ഞയും ദേശഭക്തി ഗാനാലാപനവും പരിപാടിയുടെ ഭാഗമായി നടക്കും. പരിപാടിയുടെ ഉദ്ഘാടനം ഡോ. സെബാസ്റ്റ്യൻ പോൾ നിർവ്വഹിക്കും.
അഡ്വ. എ.എം.ആരിഫ്‌ എം.പി. അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.എൽ.എ.മാരായ പി.പി.ചിത്തരഞ്ജൻ, എച്ച്‌. സലാം, ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ജി.രാജേശ്വരി, നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ്‌, ജില്ല കളക്ടർ വി ആർ കൃഷ്ണതേജ എന്നിവർ പങ്കെടുക്കും.
Leave A Reply