Roal

എല്‍എസ്ഡി സ്റ്റാമ്ബുകളുമായി രണ്ടുപേർ പിടിയിലായി

 

200 എല്‍എസ്ഡി (ലൈസര്‍ജിക് ആസിഡ് ഡൈതൈലാമൈഡ്) സ്റ്റാമ്ബുകള്‍, 15 ഗ്രാം മെത്ത് ഗുളികകള്‍ എന്നിവ കൈവശം വച്ചതിന് രണ്ട് പേർ അറസ്റ്റിൽ. ട്രിപ്ലിക്കെയ്ന്‍ പോലീസ് വെള്ളിയാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്.തിരുവൊട്ടിയൂര്‍ സ്വദേശി എം മുഹമ്മദ് ഈസ (26), ബോര്‍ഡര്‍ തോട്ടം സ്വദേശി ജെ റൈസ അഹമ്മദ്ഖാന്‍ (30) എന്നിവരാണ് അറസ്റ്റിലായത്.

ട്രിപ്ലിക്കെയ്‌നില്‍ പട്രോളിംഗ് സംഘം ഒരു വാഹനം പരിശോധിച്ചപ്പോള്‍ വാഹനത്തിലുണ്ടായിരുന്നവര്‍ ഇറങ്ങി ഓടി രക്ഷപ്പെടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് നടത്തിയ തിരച്ചിലില്‍ ഇരുവരെയും പിടികൂടുകയായിരുന്നു , ഇവരില്‍ നിന്ന് മയക്കുമരുന്ന് പിടികൂടി.

Leave A Reply