Roal

മഴ മുന്നറിയിപ്പ്; വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദേശവുമായി പോലീസ്

അബൂദബി: അടുത്ത ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാല് ദിവസത്തേക്ക് മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെ വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദേശവുമായി പോലീസ്.

സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച സുരക്ഷാ ക്യാമ്ബയിനില്‍, മഴയുള്ള കാലാവസ്ഥയില്‍ റോഡുകളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. മഴക്കാലത്ത് വാഹനമോടിക്കുന്നവര്‍ തങ്ങളുടെയും മറ്റ് യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധമായും പാലിക്കേണ്ട നടപടിക്രമങ്ങള്‍ വിശദീകരിച്ചു.

മെച്ചപ്പെട്ട ദൃശ്യപരിധിക്കും നിങ്ങളുടെ മുന്നിലുള്ള വാഹനമോടിക്കുന്നവരെ അലര്‍ട്ട് ചെയ്യാനും പകല്‍ സമയത്ത് ഹെഡ്ലൈറ്റുകള്‍ ഉപയോഗിക്കുക.

നിങ്ങളുടെ വാഹനവും നിങ്ങളുടെ മുന്നിലുള്ള കാറും തമ്മിലുള്ള അകലം വര്‍ധിപ്പിക്കുക.

റോഡുകളിലെ വേഗതയും ദിശാസൂചന ബോര്‍ഡുകളും പാലിക്കുക.

വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെ വാഹനം ഓടിക്കരുത്.

വാഹനമോടിക്കുമ്ബോള്‍ മൊബൈല്‍ ഉപയോഗിച്ചു ഫോട്ടോ/ വീഡിയോ എടുക്കുന്നത് ഒഴിവാക്കുക.

Leave A Reply