Roal

ആശ്രമത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മലയാളി പാസ്റ്റർ അറസ്റ്റിൽ

മുംബൈ: ആശ്രമത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ നവിമുംബൈയില്‍ മലയാളി പാസ്റ്റർ അറസ്റ്റിൽ.സീവുഡിലെ ബേത്തല്‍ ഗോസ്പല്‍ പെന്റകോസ്റ്റല്‍ ചര്‍ച്ചിലെ പാസ്റ്റര്‍ രാജ്കുമാര്‍ യേശുദാസനെയാണ് (53) പോക്സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. താണെ ജില്ല വനിത, ശിശുക്ഷേമ വകുപ്പിന്റെ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ കോടതി അഞ്ചു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

വിവിധ നാടുകളില്‍നിന്നുള്ള ദരിദ്രകുടുംബങ്ങളിലെ 12 പെണ്‍കുട്ടികളടക്കം 45 പേരാണ് ആശ്രമത്തില്‍ കഴിയുന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ശിശുക്ഷേമ വകുപ്പ് അധികൃതര്‍ ആശ്രമത്തിലെത്തി കുട്ടികളില്‍നിന്ന് മൊഴിയെടുത്തു . 14കാരിയാണ് പീഡനം ആരോപിച്ചത്.

Leave A Reply