Roal

“ലോകം മുഴുവന്‍ കണ്ടുകഴിഞ്ഞു”; സല്‍മാന്‍ റുഷ്ദി വധശ്രമത്തില്‍ പ്രതികരിച്ച് മന്ത്രി എസ്.ജയശങ്കര്‍

ബംഗ്ലൂരു: ന്യൂയോര്‍ക്കില്‍ വെച്ച് എഴുത്തുകാരൻ സല്‍മാന്‍ റുഷ്ദിക്ക് നേരെയുണ്ടായ വധശ്രമത്തില്‍ പ്രതികരണവുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍.

ലോകം മുഴുവന്‍ കണ്ടുകഴിഞ്ഞുവെന്നാണ് ജയശങ്കര്‍ പ്രതികരിച്ചത്. ‘താനും ആ സംഭവത്തെക്കുറിച്ച്‌ വായിച്ചു. ലോകം മുഴുവന്‍ ആ സംഭവം അറിഞ്ഞിരിക്കുന്നു. എല്ലാവരും അക്രമത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്.’ എസ്.ജയശങ്കര്‍ പറഞ്ഞു.

ഇറാനിലെ ഇസ്ലാമിക സംഘടനകളാണെന്ന സംശയമാണ് അക്രമത്തിന് പിന്നിലെന്ന സംശയമാണ് പ്രാരംഭ ഘട്ടത്തില്‍ പുറത്തുവരുന്നത്. ഇതിന് പിന്നാലെ ഫ്രാന്‍സും ബ്രിട്ടണും അക്രമത്തെ അപലപിച്ചു.

 

Leave A Reply