Roal

മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാമെന്ന് യുക്രൈൻ

ന്യൂഡല്‍ഹി: റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് തുടര്‍ പഠനം അനിശ്ചിതാവസ്ഥയിലായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാമെന്ന് യുക്രെയ്ന്‍. വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

യുക്രെയ്ന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചതായും എസ്.ജയശങ്കര്‍ അറിയിച്ചു. ആരോഗ്യ-വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ ഇക്കാര്യം പരിശോധിച്ച്‌ വരികയാണെന്നും ജയശങ്കര്‍ പറഞ്ഞു.

സെപ്തംബറിലാണ് അടുത്ത അധ്യയന വര്‍ഷം തുടങ്ങുക. യുദ്ധം ഇപ്പോഴും അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ അവിടേക്ക് പോകാനാകാത്ത അവസ്ഥയിലായിരുന്നു വിദ്യാര്‍ഥികള്‍.

ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാമെന്ന യുക്രെയ്ന്റെ വാഗ്‍ദാനം പ്രതീക്ഷ ഏകുന്നുണ്ടെങ്കിലും ക്ലിനിക്കല്‍ പരിശീലനം എങ്ങനെ പൂര്‍ത്തിയാക്കും എന്നതില്‍ ആശങ്ക ബാക്കിയാണ്.

Leave A Reply