Roal

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ എല്ലാം ഷട്ടറുകളും അടച്ചു

തൊടുപുഴ: നീരൊഴുക്ക് കുറഞ്ഞുതിനാൽ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ എല്ലാം ഷട്ടറുകളും അടച്ചു.തുറന്നിരുന്ന രണ്ട് ഷട്ടറുകള്‍ ഇന്നലെ രാവിലെ 11ന് അടച്ചത്. നേരത്തെ മഴ കുറഞ്ഞതോടെ തുറന്നിരുന്ന 13ല്‍ 11 ഷട്ടറുകളും പൂര്‍ണ്ണമായും താഴ്‌ത്തിയിരുന്നു. പിന്നീട് രണ്ട് ഷട്ടറുകള്‍ 20 സെ.മീ. വീതമായിരുന്നു തുറന്ന് വച്ചത്. നിലവില്‍ 138.05 അടിയാണ് ജലനിരപ്പ്.

റൂള്‍കര്‍വ് പ്രകാരം 138.4 അടി വരെ സംഭരിക്കാനാകും. 1743 ഘനയടി വെള്ളം സെക്കന്റില്‍ ഒഴുകിയെത്തുമ്ബോള്‍ 2194 ഘനയടി വീതമാണ് തമിഴ്‌നാട് സ്വദേശത്തേക്ക് കൊണ്ടുപോകുന്നത്. ഈ മാസം അഞ്ചിനാണ് മുല്ലപ്പെരിയാര്‍ തുറന്നത്. പിന്നാലെ തുറന്ന ഇടുക്കി സംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കൂടി താഴ്‌ത്താനുണ്ട്. നിലവില്‍ മൂന്നാം നമ്ബര്‍ ഷട്ടര്‍ 40 സെ.മീ. ഉയര്‍ത്തി സെക്കന്റില്‍ 30,040 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

Leave A Reply