Roal

‘ഹര്‍ ഘര്‍ തിരംഗ’യുടെ ഭാഗമായി പ്രധാനമന്ത്രിയുടെ അമ്മ ഹീരാ ബെന്നും പതാക ഉയര്‍ത്തി

ന്യൂഡെൽഹി:  ‘ഹര്‍ ഘര്‍ തിരംഗ’യുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാ ബെന്നും അഹമ്മദാബാദിലെ വസതിയിൽ പതാക ഉയര്‍ത്തി.

ഗ്രാമത്തിലെ കുട്ടികള്‍ക്കൊപ്പമാണ് ഹിരാ ബെന്‍ സന്തോഷം ആഘോഷിച്ചത്. കുട്ടികള്‍ക്ക് പതാകയും മധുര പലഹാരങ്ങളും വിതരണം ചെയ്തു.

അതേസമയം ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ തല ഉയര്‍ത്തി നില്‍ക്കാന്‍ കാരണം നമ്മുടെ ദേശീയ പതാക മുന്നോട്ടു വെക്കുന്ന ദര്‍ശങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2022-ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ ജേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന വേളയിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

Leave A Reply