Roal

തേന്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ധാരാളം പോഷകങ്ങളുടെ ഉറവിടം എന്ന നിലയില്‍ കണക്കാക്കുന്ന ഒന്നാണ് തേന്‍.വളരെ മിതമായ അളവിലേ പതിവായി തേന്‍ കഴിക്കാന്‍ പാടുള്ളൂ. അതുപോലെ ചിലര്‍ തേന്‍ പരിപൂര്‍ണമായും ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം.

ഔഷധഗുണമുണ്ടെന്നതിനാല്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എത്ര വേണമെങ്കിലും തേന്‍ കഴിക്കാമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ഇതില്‍ ചില പരിശോധനകള്‍ ആവശ്യമാണ്.

നിങ്ങളുടെ ശരീരഭാരം, പ്രായം, മറ്റുള്ള അസുഖങ്ങള്‍ എല്ലാം ഇതില്‍ ശ്രദ്ധിക്കാനുണ്ട്. അമിതവണ്ണമുള്ളവരാണെങ്കില്‍ അവര്‍ തേന്‍ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ മാത്രം 60 കലോറിയാണ് അടങ്ങിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ മറ്റ് ഭക്ഷണം അടക്കം ദിവസത്തില്‍ നാമെടുക്കുന്ന കോലറിയില്‍ വലിയ വര്‍ധനവ് വരുത്താന്‍ തേനിന് സാധിക്കും. ഇത് വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തീര്‍ച്ചയായും തിരിച്ചടിയാണ്.

നന്നായി വ്യായാമം ചെയ്യുന്ന, ആരോഗ്യകരമായി ഭക്ഷണം കഴിക്കുന്ന ഒരാളെ സംബന്ധിച്ച് ഈ അളവില്‍ തേന്‍ പതിവായി കഴിക്കുന്നതും പ്രശ്‌നമല്ല. ഇക്കാര്യവും ഓര്‍ക്കുക.

എന്നാല്‍ പ്രമേഹമുള്ളവരാണെങ്കില്‍ ഇതും വേണ്ടെന്ന് വയ്ക്കണം. ചിലര്‍ പഞ്ചസാരയ്ക്ക് പകരമായി തേന്‍ ഉപയോഗിക്കും. പഞ്ചസാരയോളം പ്രശ്‌നം തേനിനില്ല എന്ന ധാരണയിലാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാലീ ധാരണ ശരിയല്ല. രക്തത്തിലെ ഷുഗര്‍നില ഉയര്‍ത്താന്‍ തേനിനും സാധിക്കും.

പ്രായമായവരില്‍ പ്രമേഹസാധ്യത എപ്പോഴും കൂടുതലാണ്. അതിനാല്‍ അവരും, പ്രമേഹം നേരത്തെ സ്ഥിരീകരിച്ചിട്ടുള്ളവരുമെല്ലാം തേന്‍ കഴിക്കുന്നത് ഒഴിവാക്കുകയോ, വളരെ നിജപ്പെടുത്തുകയോ ചെയ്യുന്നതാണ് നല്ലത്. നേരത്തേ സൂചിപ്പിച്ചത് പോലെ ആരോഗ്യകരമായ ഡയറ്റും ഒപ്പം വര്‍ക്കൗട്ടും കൊണ്ടുപോകുന്നവരാണെങ്കില്‍ ധൈര്യമായി തേന്‍ കഴിക്കാം. ഇതും മിതമായ അളവില്‍ മതിയെന്നത് മറക്കരുത്.

Leave A Reply