Roal

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷം എകെജി സ്മൃതി മണ്ഡപത്തില്‍ ദേശീയ പതാക ഉയര്‍ത്തി

കണ്ണൂര്‍; സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പെരളശ്ശേരിയിലെ എകെജി സ്മൃതി മണ്ഡപത്തില്‍ ദേശീയ പതാക ഉയര്‍ത്തി.രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ധിക്കായി പോരാടിയ എകെജിക്ക് ആദരവ് നല്‍കുന്നതിന്റെ ഭാഗമായാണ് ദേശീയ പതാക ഉയര്‍ത്തിയത്.സര്‍ക്കാര്‍, തദ്ദേശസ്വയംഭരണ വകുപ്പ്, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പെരളശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ ദേശീയ പതാക ഉയര്‍ത്തി.

ജില്ലാ പഞ്ചായത്ത് അംഗം കെ വി ബിജു, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി ബാലഗോപാലന്‍, പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പ്രശാന്ത്, പഞ്ചായത്ത് സെക്രട്ടറി പി പി സജിത, പി വി ഭാസ്‌കരന്‍, ടി സവിത, പി രഘു, കെ കെ സുഗതന്‍, എ ടി റീന, കെ ഷാജന്‍, പെരളശ്ശേരി എകെജി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും സി പി ഒമാരായ എന്‍ സുനില്‍കുമാര്‍, ആര്‍ കെ രജിത, യു അനിത തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply