Roal

മതിലില്‍ മൂത്രമൊഴിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കം; വിദ്യാര്‍ത്ഥിയെ റോഡില്‍ വച്ചു കുത്തിക്കൊന്നു

 

ന്യൂഡല്‍ഹി: മതിലില്‍ മൂത്രമൊഴിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം വിദ്യാര്‍ത്ഥിയുടെ കൊലയില്‍അവസാനിച്ചു .തിരക്കേറിയ റോഡില്‍ വച്ച്‌ നാലം​ഗ സംഘമാണ് യുവാവിനെ കുത്തിക്കൊന്നത്. ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥി മായങ്ക് (25) ആണ് മരിച്ചത്. ‍ഡല്‍ഹിയിലെ മാളവ്യ നഗറിലാണ് സംഭവം. സംഭവത്തില്‍ രാഹുല്‍, ആശിഷ്, സൂരജ്, മനീഷ് എന്നിവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.

മതിലില്‍ മൂത്രമൊഴിച്ചതിനെച്ചൊല്ലി പ്രതികളില്‍ ഒരാളായ മനീഷിന്റെ അമ്മയുമായി മായങ്ക് തര്‍ക്കിച്ചിരുന്നു. അതിനിടെ മനീഷിനെ മായങ്ക് അസഭ്യം പറയുകയും അടിക്കുകയും ചെയ്തു. പിന്നാലെ മനീഷ് സുഹൃത്തുക്കളെ വിളിച്ചു വരുത്തി മായങ്കിനെ തിരഞ്ഞിറങ്ങുകയായിരുന്നു.

ഡല്‍ഹിയിലെ തിരക്കേറിയ മാളവ്യ നഗറിലെ ഡിഡിഎ മാര്‍ക്കറ്റില്‍ വെച്ച്‌ ഇവര്‍ മായങ്കിനെ കണ്ടെത്തുകയായിരുന്നു . തുടര്‍ന്ന് ആള്‍ക്കൂട്ടത്തിന് നടുവില്‍ വെച്ച്‌ കുത്തി . ഗുരുതര പരിക്കേറ്റ മായങ്കിനെ എയിംസില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave A Reply