Roal

സൂര്യകുമാര്‍ യാദവ് മെഴ്‌സിഡീസ് ബെന്‍സ് ജിഎല്‍എസ് എഎംജി 63 സ്വന്തമാക്കി

മുംബൈ; ഇന്ത്യന്‍ ക്രിക്കറ്റ് താരം സൂര്യകുമാര്‍ യാദവ് മെഴ്‌സിഡീസ് ബെന്‍സ് എസ്‌യുവി ജിഎല്‍എസ് എഎംജി 63 സ്വന്തമാക്കി. ഏഷ്യ കപ്പിനു മുന്നോടിയായാണ് 2.15 കോടി രൂപ വിലയുള്ള ആഡംബരകാര്‍ സൂര്യ വാങ്ങിയത്. ഭാര്യ ദേവിഷ ഷെട്ടിയോടൊപ്പമാണ് സൂര്യകുമാര്‍ പുതിയ കാറിനെ വരവേറ്റത്.

ബെന്‍സ് എസ്‌യുവി ജിഎല്‍എസ് എഎംജി 63 ഇന്ത്യയില്‍ വില്‍പനയ്ക്കു ലഭ്യമല്ല. കാര്‍ ഡീലര്‍മാരായ ഓട്ടോ ഹാങ്ങര്‍ സൂര്യകുമാര്‍ യാദവിന് ആശംസ അറിയിച്ചു രംഗത്തെത്തി. ഡീലര്‍മാര്‍ താരത്തിന്റെ പോസ്റ്ററുകളും മറ്റും തയാറാക്കി കാര്‍ കൈമാറ്റം ആഘോഷമാക്കി.

കാറുകളോടുള്ള സൂര്യകുമാര്‍ യാദവിന്റെ പ്രിയം പ്രശസ്തമാണ്. ഈ മാസം ആദ്യം താരം 3.64 കോടി രൂപ വിലയുള്ള പോര്‍ഷെ ടര്‍ബോ 911 കാര്‍ വാങ്ങിയിരുന്നു.

 

Leave A Reply