Roal

തമിഴ്‌നാട്ടില്‍ 100 ​​കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി ഒരാൾ പിടിയില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ 100 ​​കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി യുവാവ് പിടിയിലായി . ആഫ്രിക്കയില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ ഇഖ്‌ബാല്‍ പാഷ എന്ന 38 കാരണാണ് കസ്റ്റംസിന്‍റെ പിടിയിലായത്. എത്യോപ്യയില്‍ നിന്നാണ് ഇയാള്‍ മയക്കുമരുന്ന് കടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നത്. ഓഗസ്റ്റ് 11 നാണ് സംഭവം.

ഇയാളുടെ ബാഗുകള്‍, ഷൂസ് തുടങ്ങിയവ പരിശോധിച്ചതില്‍ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്.1932ല്‍ സ്ഥാപിതമായ ഈ വിമാനത്താവളത്തില്‍ നിന്നും ഇതാദ്യമായാണ് ഒരു യാത്രക്കാരനില്‍ നിന്ന് 100 കോടിയുടെ മയക്കുമരുന്ന് പിടികൂടുന്നത്. മയക്കുമരുന്ന് കടത്തില്‍ ഇയാള്‍ക്ക് പിന്നിലെ കൂടുതല്‍ സംഘങ്ങള്‍ക്കായും ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.

Leave A Reply