Roal

കോട്ടയം നഗരത്തിലെ പാതിയില്‍നിലച്ച ആകാശപ്പാത ആവശ്യമില്ലെങ്കില്‍ പൊളിച്ചുകളഞ്ഞുകൂടേയെന്ന് ഹൈക്കോടതി

കോട്ടയം: പണി പാതിയില്‍ നിലച്ച കോട്ടയം നഗരത്തിലെ ആകാശപ്പാത ആവശ്യമില്ലെങ്കില്‍ പൊളിച്ചുകളഞ്ഞുകൂടേയെന്ന് ഹൈക്കോടതി ചോദിച്ചു .ആകാശപ്പാതയുടെ തൂണുകളും കമ്ബികളും ജനങ്ങള്‍ക്ക് ഭീഷണിയാണെന്നുകാണിച്ച്‌ എ.കെ.ശ്രീകുമാര്‍ നല്കിയ ഹര്‍ജിയില്‍ വാദം തുടരുന്നതിനിടെയാണ് കോടതി ഇക്കാര്യം ചോദിച്ചത്.

ജസ്റ്റിസ് വി.ജി.അരുണാണ് ഹര്‍ജി പരിഗണിച്ചത്. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി വിശദീകരണം നല്‍കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനസര്‍ക്കാരിനെയും ജില്ലാ കളക്ടറെയും റോഡ് സേഫ്റ്റി അതോറിറ്റിയെയും എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്കിയത്.

Leave A Reply