Roal

കാബൂളിൽ പ്രതിഷേധിച്ച സ്ത്രീകളെ ക്രൂരമായി മർദ്ദിച്ച് താലിബാൻ

കാബൂൾ: താലിബാൻ അധികാരം ഏറ്റെടുത്തതിന്റെ ഒന്നാം വാർഷിക ആഘോഷത്തിന് മുന്നോടിയായി, കാബൂളിൽ പ്രതിഷേധവുമായി എത്തിയ സ്ത്രീകളെ ക്രൂരമായി മർദ്ദിച്ച് താലിബാൻ.

“ഭക്ഷണം, ജോലി, സ്വാതന്ത്ര്യം” എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് അമ്പതോളം സ്ത്രീകൾ സമരവുമായി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓഫിസിന് മുന്നിൽ എത്തി. എന്നാൽ നിഷ്ഠൂരമായാണ് താലിബാൻ പൊലീസ് സമരക്കാരെ നേരിട്ടത്.

സമരക്കാർ പിരിഞ്ഞുപോകാനായി ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. സ്ത്രീകളെ അടിച്ചോടിക്കുകയും തോക്കിന്റെ പാത്തികൊണ്ട് ക്രൂരമായി മർദ്ദിക്കുകയും ചെയ്തെന്ന്  വാർത്താഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.

ഓഗസ്റ്റ് 15  കറുത്ത ദിനം- എന്നെഴുതിയ ബാനറുമായാണ് പ്രതിഷേധക്കാർ എത്തിയത്. ജോലി ചെയ്യാനുള്ള അവകാശവും രാഷ്ട്രീയ പങ്കാളിത്തവും സ്ത്രീകൾ ആവശ്യപ്പെട്ടു. പലരും മുഖംമൂടാതായെണ് എത്തിയത്. പെൺകുട്ടികളെ പിരിച്ചുവിടുകയും ബാനറുകൾ കീറുകയും നിരവധി പെൺകുട്ടികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തതായി ആണ് റിപ്പോർട്ട്.

Leave A Reply