Roal

വയനാട് സ്വദേശിയുടെ ഏഴുലക്ഷം തട്ടിയെന്ന പരാതിയിൽ യുവതിക്കെതിരെ കേസ്

ശ്രീ​ക​ണ്ഠ​പു​രം: ന​ഷ്ട​ത്തി​ലാ​യ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് എ​ന്ന പേ​രി​ല്‍ വ​യ​നാ​ട് സ്വ​ദേ​ശി​യി​ല്‍ നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത​തി​ന് ശ്രീ​ക​ണ്ഠ​പു​ര​ത്തെ യു​വ​തി​ക്കെ​തി​രെ കേ​സ്.വ​യ​നാ​ട് മാ​ന​ന്ത​വാ​ടി പ​യ്യ​മ്പി​ള്ളി രാ​ജി നി​വാ​സി​ല്‍ ആ​ല​ഞ്ചേ​രി അ​നീ​ഷി​ന്റെ പ​രാ​തി​യി​ല്‍ കൂ​ട്ടും​മു​ഖം പൊ​ടി​ക്ക​ളം നി​ര്‍മാ​ല്യ​ത്തി​ലെ രു​ക്മ രാ​ഘ​വ​നെ​തി​രെ​യാ​ണ് (40) ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​നീ​ഷ് നി​ല​വി​ല്‍ ബ്രി​ട്ട​നി​ലാ​ണു​ള്ള​ത്. അ​തി​നാ​ല്‍ അ​നീ​ഷി​നു​വേ​ണ്ടി സ​ഹോ​ദ​ര​ന്‍ അ​നൂ​പാ​ണ് പ​രാ​തി ന​ല്‍കി​യ​ത്. എ​സ്.​ഐ എ.​വി. ച​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ഇ​രു​വ​രും ത​മ്മി​ലു​ള്ള മു​ൻ പ​രി​ച​യം​വെ​ച്ച് 2019 ജൂ​ണ്‍ നാ​ലു​മു​ത​ല്‍ 2020 ഒ​ക്‌​ടോ​ബ​ര്‍ 12 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​യി 7,05,332 രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​ണ് പ​രാ​തി. വെ​സ്റ്റേ​ണ്‍ യൂ​നി​യ​ന്‍ മ​ണി ട്രാ​ന്‍സ്ഫ​ര്‍ മു​ഖേ​ന​യാ​ണ് പ​ണം കൈ​മാ​റി​യ​ത​ത്രെ. ആ​ദ്യ ഭ​ര്‍ത്താ​വി​ല്‍നി​ന്ന് ജീ​വ​നാം​ശം ല​ഭി​ക്കാ​നു​ണ്ടെ​ന്നും അ​ത് ല​ഭി​ച്ചാ​ലു​ട​ന്‍ തി​രി​ച്ചു​ന​ല്‍കാ​മെ​ന്നു​മാ​യി​രു​ന്ന​ത്രെ വാ​ഗ്ദാ​നം. എ​ന്നാ​ല്‍, പ​ണം തി​രി​ച്ചു​ന​ല്‍കാ​തെ അ​നീ​ഷി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ന്‍ തു​ട​ങ്ങി​യ​ത്രെ. കൂ​ട്ടും​മു​ഖ​ത്തെ അ​ലം​കൃ​ത എ​ന്ന വ​സ്ത്ര സ്ഥാ​പ​നം ഉ​ട​മ​യാ​ണെ​ന്നാ​ണ് രു​ക്മ പ​റ​ഞ്ഞ​ത​ത്രെ.

Leave A Reply