Roal

സിംബാബ്വെയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ വി.വി.എസ് ലക്ഷ്മണ്‍ മുഖ്യ പരിശീലകന്‍

സിംബാബ്വെയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ വി.വി.എസ് ലക്ഷ്മണ്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനാകും. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യമറിയിച്ചത്. ഇന്ത്യന്‍ ടീമിന്റെ പരിശീലകനായ രാഹുല്‍ ദ്രാവിഡ് ഏഷ്യാ കപ്പിനുള്ള ടീമിനെ പരിശീലിപ്പിക്കുന്നതുകൊണ്ടാണ് പകരക്കാരനായി ലക്ഷ്മണിനെ തിരഞ്ഞെടുത്തത്. ഈയിടെ അവസാനിച്ച അയര്‍ലന്‍ഡിനെതിരായ പരമ്പരയിലും ലക്ഷ്മണ്‍ ഇന്ത്യയുടെ പരിശീലകനായിരുന്നു. മൂന്ന് മത്സരങ്ങളാണ് സിംബാബ്വെയ്‌ക്കെതിരായ ഏകദിന പരമ്പരയിലുള്ളത്.

‘സിംബാബ്വെയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ വി.വി.എസ് ലക്ഷ്മണ്‍ ഇന്ത്യയുടെ പരിശീലകനാകും. രാഹുല്‍ ദ്രാവിഡ് ഇടവേളയെടുക്കുന്നില്ല. സിംബാബ്വെയ്‌ക്കെതിരായ ഏകദിന പരമ്പര ഓഗസ്റ്റ് 22 നാണ് തീരുന്നത്. ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീം യു.എ.ഇയില്‍ ഓഗസ്റ്റ് 23 ന് എത്തണം. ഏഷ്യാ കപ്പും സിംബാബ്വെ പര്യടനവും തമ്മില്‍ കുറച്ചുദിവസത്തെ വ്യത്യാസം മാത്രമേയുള്ളൂ. അതുകൊണ്ടാണ് ലക്ഷ്മണിനെ പരിശീലകനാക്കിയത്’ ജയ് ഷാ പറഞ്ഞു.

ഓഗസ്റ്റ് 18, 20, 22 തീയ്യതികളിലാണ് ഇന്ത്യ-സിംബാബ്വെ മത്സരങ്ങള്‍ നടക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലുണ്ട്. സിംബാബ്വെ പര്യടനത്തില്‍ കളിക്കുന്ന ദീപക് ഹൂഡയും കെ.എല്‍.രാഹുലും ഏഷ്യ കപ്പിനുള്ള ടീമിലും ഇടം നേടിയിട്ടുണ്ട്. ഹൂഡയും രാഹുലും സിംബാബ്വെയില്‍ നിന്ന് നേരിട്ട് ദുബായിലേക്ക് പോകും.

Leave A Reply