Roal

വിനോദസഞ്ചാരികളെ വരവേറ്റ് കെ.എസ്.ആർ.ടി.സി സ്ലീപ്പർ ബസുകൾ: ഉദ്ഘാടന പിറ്റേന്ന് മൂന്നു ബസുകളിലും ഫുൾ ബുക്കിങ്

സുൽത്താൻ ബത്തേരി: വിനോദസഞ്ചാരികൾക്കായി സ്ലീപ്പർ ബസ് സർവീസുകളുമായി കെ.എസ്.ആർ.ടി.സി സുൽത്താൻ ബത്തേരി ഡിപ്പോയുടെ പുതിയ ചുവടുവെപ്പ്. വയനാട്ടിലേക്ക് വരുന്ന വിനോദസഞ്ചാരികൾക്ക് ചുരുങ്ങിയ ചെലവിൽ അന്തിയുറങ്ങാൻ മൂന്ന് സ്ലീപ്പർ ബസുകളാണ് ബത്തേരി ഗാരേജിൽ ഒരുക്കിയത്. വയനാടൻ സൗന്ദര്യം ആസ്വദിക്കുന്നതോടൊപ്പം ആനവണ്ടിയിലെ താമസം സഞ്ചാരികൾക്ക് പുത്തൻ അനുഭവമാകുമെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്. വെള്ളിയാഴ്ച തൃശ്ശൂരിൽ നിന്ന് എത്തിയ സഞ്ചാരികളെ കൊണ്ട് മൂന്നു ബസുകളും നിറഞ്ഞിരിക്കുകയാണ്.

മൂന്ന് ബസുകളിലായി 38 പേർക്ക് താമസിക്കുന്നതിനുള്ള സംവിധാനമാണുള്ളത്. ഇതിൽ തന്നെ രണ്ട് ഫാമിലി ഡീലക്സ് റൂമുകളും ഒരുക്കിയിട്ടുണ്ട്.16 കോമൺ ബർത്തുകൾ, ഭക്ഷണം കഴിക്കുന്നതിനു വേണ്ടി മേശയും കസേരയും, കൈ കഴുകുന്നതിന് വാഷ് ബേസിൻ, കൂടി വെള്ളം, എ.സി സംവിധാനം, സാധനങ്ങൾ സൂക്ഷിക്കുന്നതിന് ലോക്കർ സംവിധാനം, ഫോൺ -ലാപ് ടോപ്പ് ചാർജ് ചെയ്യുന്നതിന് പ്ലഗ് പോയിന്റുകൾ എന്നിവയൊക്കെ ഒന്നാം നമ്പർ ബസിലെ സൗകര്യങ്ങളാണ്.

 

Leave A Reply