Roal

യുഎഇയിൽ ഇന്നു മുതൽ അഞ്ചു ദിവസം കനത്ത മഴ

ദുബായ്: യുഎഇയിൽ ഇന്നു മുതൽ 5 ദിവസം രാജ്യത്തുടനീളം കനത്ത മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗമുള്ള കാറ്റ് വീശാനാണു സാധ്യത. കടലിനു സമീപവും ഉയർന്ന പ്രദേശങ്ങളിലും വെള്ളമുള്ള പ്രദേശങ്ങളിലും പോകരുതെന്നും ജനം ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

കാലാവസ്ഥാ മാറ്റത്തെ നേരിടാൻ ദേശീയതലത്തിൽ കർമപദ്ധതി തയാറാക്കി. ദേശീയ ദുരന്തനിവാരണ സമിതിയും, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ആഭ്യന്തര- പ്രതിരോധ- ഊർജ അടിസ്ഥാന സൗകര്യവികസന മന്ത്രാലയങ്ങളും പൊലീസും സംയുക്തമായാണു പദ്ധതി തയാറാക്കിയത്.

 

Leave A Reply