Roal

റോഡിലെ കുഴിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം;സംഭവം ആലപ്പുഴയില്‍

ആലപ്പുഴയില്‍ റോഡിലെ കുഴിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം. ബൈക്കില്‍ സഞ്ചരിക്കവെ വലിയ കുഴി കണ്ട് ബൈക്ക് വെട്ടിക്കവെ ലോറിക്കടിയില്‍ പെടുകയായിരുന്നു യുവാവ് .പുന്നപ്ര ഗീതാഞ്ജലിയില്‍ അനീഷ് കുമാര്‍ (ഉണ്ണി 28) ആണ് മരിച്ചത്.

സ്വകാര്യബസിനെ മറികടക്കുന്നതിനിടെ റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിച്ചപ്പോള്‍ ബസ് തട്ടി ലോറിക്കടിയില്‍ പെടുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡി.കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ്.

Leave A Reply