Roal

സ്റ്റോപ്പിൽ നിർത്തിയില്ല; കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്കെതിരെ നടപടി

അമ്പലപ്പുഴ: ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ നിർത്താതിരിക്കുന്ന കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർമാർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചു. സിഗ്നൽ ലംഘിച്ചെതിനും കാത്തിരിപ്പ് കേന്ദ്രത്തിൽനിന്ന് ബസ് മാറ്റി പാർക്ക് ചെയ്തതിനുമാണ് നടപടി.ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി.മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയാണ് ലൈസൻസ് റദ്ദാക്കിയത്. അഞ്ച് ഡ്രൈവർമാർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി.

 

ബസുകൾ കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ നിർത്തണമെന്ന് മോട്ടോർ വാഹന വകുപ്പ് ഡ്രൈവർമാർക്ക് പലതവണ നിർദേശം നൽകിയിരുന്നു. ഒരാഴ്ച മുമ്പും പരിശോധനക്കിടെ ഈ നിർദേശം നൽകിയിരുന്നു. പാലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നതാണ്.തുടർന്നും ഇത് പാലിക്കാതെ വന്നതോടെയാണ് നടപടി ആരംഭിച്ചത്.

Leave A Reply