Roal

നെയ്യാറ്റിന്‍കരയില്‍ ദേശീയ പതാകയെ അപമാനിച്ചയാള്‍ അറസ്റ്റില്‍

 

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദേശീയ പതാകയെ അപമാനിച്ചയാള്‍ അറസ്റ്റിലായി . വലിയവിള സ്വദേശി അഗസ്റ്റിനാണ് മാരായമുട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.ബി ജെ പി പ്രവര്‍ത്തകര്‍ സ്ഥാപിച്ച ദേശീയ പതാകയാണ് ഇയാള്‍ പിഴുതെറിഞ്ഞത്. കൊട്ടക്കലില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം.പ്രധാനമന്ത്രിയുടെ ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബി ജെ പി പ്രവര്‍ത്തകര്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയിരുന്നു.

കോട്ടക്കലില്‍ പച്ചക്കറി വ്യാപാരം നടത്തുന്ന അഗസ്റ്റിന്‍, തന്റെ കടയുടെ മുന്നില്‍ പതാക സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് പറയുകയായിരുന്നു.പ്രതിഷേധം വകവയ്ക്കാതെ ബി ജെ പി പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തി, തുടര്‍ന്ന് ഓടിയെത്തിയ അഗസ്റ്റിന്‍ പതാക അടങ്ങിയ സ്തംഭത്തെ വലിച്ചെറിയുകയായിരുന്നു. കേസില്‍ അഗസ്റ്റിനെ പൊലീസ് കസ്റ്റഡിയിലെടുത്തു .

Leave A Reply