Roal

മര്‍ദിച്ചവശനാക്കി റോഡരികില്‍ തള്ളിയ യുവാവ് മരിച്ചു; പ്രതി അറസ്റ്റില്‍

കോഴിക്കോട്: കുറ്റ്യാടിക്ക് സമീപം കൈവേലിയില്‍ മര്‍ദ്ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.വളയം ചുഴലി നീലാണ്ടുമ്മലിലെ വാതുക്കല്‍ പറമ്ബത്ത് വിഷ്ണുഎന്ന 30-കാരനാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.

ഇക്കഴിഞ്ഞ ഓഗസ്ത് 10ന് പുലര്‍ച്ചെ കൈവേലി ചീക്കോന്നില്‍ യു.പി. സ്‌കൂള്‍ പരിസരത്ത് റോഡില്‍ സ്‌കൂട്ടര്‍ മറിഞ്ഞു കിടക്കുന്ന നിലയിലും റോഡില്‍ നിന്ന് മാറി വിഷ്ണുവിനെ ചോരയില്‍ കുളിച്ചനിലയിലും പ്രദേശവാസികൾ കണ്ടെത്തുകയായിരുന്നു . ഇവര്‍ വിവരമറിയച്ചത് പ്രകാരം കുറ്റ്യാടി പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. വിഷ്ണുവിന് പരിക്കേറ്റത് മര്‍ദനത്തെത്തുടര്‍ന്നാണെന്നാണ് ഡോക്ടറുടെ നിഗമനം.മര്‍ദിച്ചവശനാക്കി റോഡരികില്‍ തള്ളുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു . സംഭവത്തില്‍ ചീക്കോന്ന് ചമ്ബിലോറ നീളം പറമ്ബത്ത് അഖില്‍ (23) നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Leave A Reply